ജീവിതത്തിനിടയിൽ ചിലപ്പോൾ വാക്കുകൾ തികയാതെ വരും. ചിലപ്പോൾ നമ്മൾ ക്രൂരരും സുന്ദരരും പ്രാകൃതരും ഇടയ്ക്ക് ദൈവങ്ങളുമാകുന്നു. ആരു പറഞ്ഞു പോലെയെന്നോ, ആരൊക്കെയോ സമർത്ഥിച്ച പോലെയെന്നോ എനിക്ക് പറയാൻ സാധിക്കുന്നില്ല. എൻറെ കൈപ്പട പോലും എനിക്ക് മരണക്കുരുക്കാകുന്നു. കവികൾ നുണയന്മാരാണെന്ന് പറഞ്ഞ നീഷേ, അവിടെ ജനിച്ച നുണകളായ കവിതകളുടെ കാതലിനെ പലപ്പോഴും മറന്നിരുന്നു. നമുക്ക് ആസന്നതകളുടെ ഈയം ഉരുകി വീഴുന്ന പകലുകളാണ്. ഭയാനകമായ രാത്രികളിലെ നീചമായ ഉൾപ്രേരണകളാണ്. സ്മൃതികളുടെ ആഴങ്ങൾ ചികയുക ഈ ഉൾപ്രേരണകളുടെ നിഴലുകളാകുന്നു. മൃതമായ പ്രിയങ്ങളെ തിരയുന്നത് നമ്മെ തളർത്തുന്നു. ആ നനവ് തട്ടി ഹൃദയവും ശരീരവും വിറക്കുന്നു. എത്രയോ കാതങ്ങൾ നമ്മൾ നടക്കുന്നു. എത്രയോ തിരിച്ചു നടക്കുന്നു. ദേശാടനഹൃദയത്തിൽ ഉയരുന്ന പ്രാണഹർഷങ്ങൾ! നിങ്ങൾ ആരുമില്ലാത്ത ഒരളാകുന്നില്ല. നമുക്ക് സുരക്ഷകളുടെ മേൽക്കൂരകളിൽ ഇല്ലെന്ന് മാത്രം. ചിലർക്ക് സമയകാലമന്വന്തരങ്ങളിൽ അലയേണ്ടി വരുന്നു
സ്വസ്തി!
ഹബീബ
❣️
ReplyDelete👌
ReplyDelete